Advertisement

ഏറ്റവും പ്രതിഫലം വാങ്ങുന്ന വനിതാ താരങ്ങൾ; ഫോർബ്സ് പട്ടികയിൽ ഇന്ത്യയിൽ നിന്ന് സിന്ധു മാത്രം

August 8, 2019
Google News 1 minute Read
pv sindhu

ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​ഫ​​ലം വാ​​ങ്ങു​​ന്ന വ​​നി​​താ കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു ഇ​​ടം​​പി​​ടി​​ച്ചു. 15 പേരുള്ള പട്ടികയിൽ 13-ാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​ൻ താ​​രം. 38 കോ​ടി രൂ​പ​യാ​ണ് (5.5 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) ക​​ഴി​​ഞ്ഞ വ​​ർ​​ഷം സി​​ന്ധു​​വി​​ന് ല​​ഭി​​ച്ച പ്ര​​തി​​ഫ​​ലം. 2018 ജൂ​​ണ്‍ മു​​ത​​ൽ 2019 ജൂ​​ണ്‍ വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വാ​​ണ് ഫോ​​ബ്സ് പ​​രി​​ഗ​​ണി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ പ​​ട്ടി​​ക​​യി​​ൽ സി​​ന്ധു ഏ​​ഴാ​​മ​​താ​​യി​​രു​​ന്നു.

പ്ര​​തി​​ഫ​​ല​​ത്തി​​ൽ ലോ​​ക ഒ​​ന്നാം നമ്പർ ടെ​​ന്നീ​​സ് താ​​രം സെ​​റീ​​ന വി​​ല്യം​​സാ​​ണ്. 200 കോ​​ടി രൂ​​പ (29.2 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) സെ​​റീ​​ന​​യ്ക്ക് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ല​​ഭി​​ച്ച പ്ര​​തി​​ഫ​​ലം. ജാ​​പ്പ​​നീ​​സ് ടെ​​ന്നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക​​യാ​​ണ് ര​​ണ്ടാ​​മ​​ത്. ലോ​​ക ര​​ണ്ടാം റാ​​ങ്കു​​കാ​​രി​​യാ​​യ ഒ​​സാ​​ക്ക​​യു​​ടെ സമ്പാദ്യം 170 കോ​​ടി രൂ​​പ (24.3 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) ആ​​ണ്.

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വി​​പ​​ണി​​മൂ​​ല്യ​​മു​​ള്ള വ​​നി​​താ കാ​​യി​​ക​​താ​​രം ഇ​​പ്പോ​​ഴും സി​​ന്ധു​​വാ​​ണെ​​ന്നും 2018ൽ ​​സീ​​സ​​ണി​​ലെ അ​​വ​​സാ​​ന ചാമ്പ്യൻ​​ഷി​​പ്പാ​​യ വേ​​ൾ​​ഡ് ടൂ​​ർ ഫൈ​​ന​​ൽ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ കി​​രീ​​ടം നേ​​ടി​​യ​​തോ​​ടെ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​രി​​യാ​​യി സി​​ന്ധു മാ​​റി​​യെ​​ന്നും ഫോ​​ബ്സ് മാ​​സി​​ക ചൂ​​ണ്ടി​​ക്കാ​​ട്ടി. സ​​മ്മാ​​ന​​ത്തു​​ക, ശമ്പ​​ളം, ബോ​​ണ​​സ് തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം പ​​രി​​ഗ​​ണി​​ച്ചാ​​ണ് ഓ​​രോ വ​​ർ​​ഷ​​ത്തെ​​യും പ്ര​​തി​​ഫ​​ല​​പ്പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​ന്ന​​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here