കയ്യെത്തും ദൂരത്ത് മുതൽ ട്രാൻസ് വരെ; ഫഹദുമായുള്ള സൗഹൃദം ചിത്രങ്ങളിലൂടെ പങ്കു വെച്ച് സൗബിന്റെ പിറന്നാൾ ആശംസ

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം ഫഹദ് ഫാസിലിന് സവിശേഷകരമായ ഒരു ജന്മദിനം ആശംസിച്ച് സൗബിൻ ഷാഹിർ. താനും ഫഹദും തമ്മിലുള്ള ചിത്രങ്ങൾ കൊണ്ടാണ് സൗബിൻ ഫഹദിന് ആശംസകൾ നേർന്നത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു സൗബിൻ്റെ ആശംസ.

ഫഹദിൻ്റെ ആദ്യ സിനിമയായ കയ്യെത്തും ദൂരത്ത് എന്ന സിനിമ മുതൽ ചിത്രീകരണം നടക്കുന്ന ട്രാൻസ് എന്ന സിനിമ വരെയുള്ള ഓർമ്മകൾ സൗബിൻ്റെ ചിത്രങ്ങളിൽ കാണാം. ആകെ ഒൻപത് ചിത്രങ്ങളാണ് സൗബിൻ പോസ്റ്റ് ചെയ്തത്.

ഫഹദിൻ്റെ പിതാവ് ഫാസിലിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്ന ആയിരുന്ന ആളാണ് സൗബിൻ. ഇരുവരും ചെറു പ്രായത്തിൽ തന്നെ സുഹൃത്തുക്കളാണ്.

ഇന്ന് ഫഹദ് ഫാസിൽ തൻ്റെ 37ആം പിറന്നാളാണ് ആഘോഷിക്കുന്നത്. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ പ്രകടനവും സിനിമയും വ്യാപകമായി വിമർശിക്കപ്പെട്ടതിനു ശേഷം ചാപ്പാ കുരിശിലൂടെ തിരിച്ചു വന്ന ഫഹദ് ഇന്ന് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ നടനാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top