Advertisement

കനത്ത മഴ; പൊന്മുടിയിലേക്കും ഗവിയിലേക്കുമുള്ള വിനോദസഞ്ചാരത്തിന് വിലക്ക്

August 8, 2019
Google News 0 minutes Read

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊന്മുടിയിലും ഗവിയിലും വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും മരങ്ങൾ ഒടിഞ്ഞ് വീഴുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചതായി അധികൃതർ അറിയിച്ചു.

ഗവിയിലേക്കുള്ള വിനോദസഞ്ചാരവും നിർത്തിവച്ചിട്ടുണ്ട്. കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവച്ചതായി വനം വകുപ്പ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here