ഉന്നാവ് പീഡനക്കേസ്; അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് വന്‍വീഴ്ച വരുത്തിയെന്ന് സിബിഐ

ഉന്നാവ് പീഡനക്കേസ് അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് വന്‍വീഴ്ച വരുത്തിയെന്ന് സിബിഐ.  കേസ് പരിഗണിക്കുന്ന ഡല്‍ഹി തീസ് ഹസാരി കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്.

പീഡനം നടന്ന ശേഷം പെണ്‍ക്കുട്ടി പലതലത്തിലും പരാതി നല്‍കിയിട്ടും ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന്റെ സ്വാധീനം കാരണം ഒരു നടപടിയുമുണ്ടായില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ഇര ആത്മഹത്യാ ശ്രമം നടത്തിയപ്പോഴാണ് അന്വേഷണത്തിന് തീരുമാനിച്ചത്. ഇരയുടെ അച്ഛനെ കുല്‍ദീപ് സെന്‍ഗറുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

2017ല്‍ ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് സെന്‍ഗര്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി നല്‍കാം എന്ന വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംഎല്‍എയ്‌ക്കെതിരെ കേസ് നല്‍കിയതിന് പിന്നാലെ ഇരയുടെ പിതാവിനെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ വച്ച് കുഴഞ്ഞ് വീണ പിതാവ് പിന്നീട് മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More