ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; നാളെ വൈകുന്നേരത്തോടെ തീര്‍ത്ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങും

ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പകുതിയിലേറെ തീര്‍ത്ഥാടകരും ഇന്ന് തന്നെ കര്‍മങ്ങള്‍ അവസാനിപ്പിക്കുന്നവരാണ്. നാളെ വൈകുന്നേരത്തോടെ തീര്‍ത്ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങും.

മിനായില്‍ താമസിച്ച് ഇന്നും നാളെയും ജമ്രകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും ഇന്ന് കര്‍മങ്ങള്‍ അവസാനിപ്പിക്കുന്നവരാണ്. മിനായില്‍ നിന്ന് മടങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക്‌ കഅബയെ പ്രദക്ഷിണം വെക്കുന്ന വിടവാങ്ങല്‍ തവാഫ് മാത്രമാണ് ഇനി അവശേഷിക്കുന്ന കര്‍മം. മക്ക നഗരത്തില്‍ നിന്ന് വിടപറയുമ്പോഴാണ് ഇത് നിര്‍വഹിക്കുന്നത്. ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശിക്കാത്തവര്‍ എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മദീനയിലേക്ക് പോകും. അറഫയിലും മിനായിലും മഴ പെയ്തുവെങ്കിലും കര്‍മങ്ങള്‍ക്ക് തടസ്സം നേരിട്ടില്ല. കേരളത്തിലെ മഴക്കെടുതിയിലാണ് മലയാളീ തീര്‍ത്ഥാടകരുടെ മനസ്സ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More