ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിനൊരുങ്ങി റിലയന്‍സ് ജിയോ ഫൈബര്‍ സേവനങ്ങള്‍

ഇന്റര്‍നെറ്റ് വാര്‍ത്താവിനിമയ സേവനങ്ങളെ ഒരു കുടക്കീഴിലാക്കി ടെലികോം രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് റിലയന്‍സ്. ഇതിന്റെ ഭാഗമായി റിലയന്‍സിന്റെ പുതിയ സേവനമായ ജിയോ ഫൈബര്‍ ഈ മാസം 5മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന എജിഎം മീറ്റിങ്ങില്‍ മുകേഷ് എംബാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിലയന്‍സ് ജിയോയുടെ പുതിയ സേവന സംരംഭമായ ജിയോ ഫൈബര്‍ സെപ്റ്റംബര്‍ 5മുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും.

എന്താണ് ജിയോ ഫൈബര്‍ ?

ഇന്ത്യയിലുടനീളം ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒരുമിച്ചു ലഭിക്കുന്ന സേവനമാണ് ജിയോ ഫൈബര്‍. പ്രതിമാസം 700 രൂപ മുതല്‍ 10,000രൂപ വരെയുള്ള സബ്ക്രിപ്ഷന്‍ പ്ലാനിലൂടെ ജിയോ ഫൈബര്‍ സേവനം ഉപയോഗിക്കാം.

2020 ഓടെ  പ്രീമിയം ഉപഭോക്താക്കള്‍ക്ക് സിനിമകള്‍  റിലീസ് ചെയ്യുന്ന ദിവസം തന്നെ വീടുകളില്‍ കാണാനുള്ള സൗകര്യവും ജിയോ ഒരുക്കുന്നുണ്ട്.

ഹോം കെയര്‍, മള്‍ട്ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറസിങ്, അള്‍ട്രാ എച്ച്ഡി, വിര്‍ച്വല്‍ റിയാലിറ്റി-ഓഗ്മെന്റഡ് റിയാലിറ്റി വിനോദങ്ങള്‍, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ് തുടങ്ങിവയും ജിയോ ഫൈബറിന്റെ നേട്ടങ്ങളാണ്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലുള്ള അരലക്ഷത്തോളം പേര്‍ക്ക് ജിയോ ഫൈബറിന്റെ സേവനം നിലവില്‍ ലഭ്യമാണ്‌ . ഇതിലൂടെ ഹൈ ഡെഫനിഷന്‍ ടിവി, 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെ സ്പീഡുള്ള ഇന്റര്‍നെറ്റ് തുടങ്ങിയവയാണ്  ഉപഭോക്താക്കള്‍ക്കായി ജിയോ ഒരുക്കുന്നത്.

ഇതിനു പുറമേ, 500 രൂപാ നിരക്കില്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കുള്ള  കോളിംഗ്‌
സൗകര്യവും ലഭ്യമാകും. ആഗോള ഇന്റര്‍നെറ്റിന്റെ പത്തിലൊന്നു നിരക്കിലാവും ജിയോ ഫൈബറിലൂടെ ഈ സേവനം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാകുക.  ഇതോടൊപ്പം
വാര്‍ഷിക പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക്  4k ടെലിവിഷനും 4k സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കും.

കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് പ്രാരംഭ ഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ആരംഭിക്കുക. നിലവില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നായി 1600 ഓളം പേര്‍ ജിയോ ഫൈബറിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഏഴ് മാസത്തിനുള്ളില്‍ 12 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More