2022 കോമൺവെൽത്തിൽ വനിതാ ടി-20; 2028 ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ ശ്രമം: ക്രിക്കറ്റ് കൂടുതൽ ജനകീയമാകുന്നു

ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമങ്ങളുമായി ഐസിസി. 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി-20 ഉൾപ്പെടുത്തിയതിനു പിന്നാലെ 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ഐസിസി നടത്തുന്നുണ്ട്. ഐസിസി യുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായ മനു സാഹ്നി ഇതിന് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞുവെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

എംസിസി വേൾഡ് ക്രിക്കറ്റ് കമ്മറ്റി ചെയർമാനുമായ മൈക്ക് ഗാറ്റിങ്ങാണ് ഇക്കാര്യത്തി, ഔദ്യോഗിക അറിയിപ്പ് നൽകിയത്. ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഒളിമ്പിക്സിന് വേണ്ടി രണ്ടാഴ്ചത്തെ ക്രിക്കറ്റ് ഷെഡ്യൂളുകൾ ക്രോഡീകരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഒളിമ്പിക്സിൽ ഉൾപ്പെടാൻ കഴിഞ്ഞാൽ അത് ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്നും ഗാറ്റിങ്ങ് പറഞ്ഞു.

2022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ ടി-20 ക്രിക്കറ്റ് ഉൾപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. 1998ൽ മാത്രമാണ് കോമൺവെൽത്ത് വേദിയിൽ മുൻപ് ക്രിക്കറ്റ് അരങ്ങേറിയത്. അന്ന് പുരുഷ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ദക്ഷിണാഫ്രിക്ക ജേതാക്കളായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top