Advertisement

അദ്വൈതാശ്രമ പുനപ്രതിഷ്ഠ വാര്‍ഷികം മറ്റന്നാള്‍ നടക്കും

August 15, 2019
Google News 0 minutes Read

ആലുവ അദ്വൈതാശ്രമത്തില്‍ ഗുരുദേവ പുനപ്രതിഷ്ഠ വാര്‍ഷികം ആഗസ്റ്റ് 17ന് നടക്കും. രാവിലെ 5.30ന് പ്രഭാത പൂജയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി പി.കെ ജയന്തന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ എല്ലാ ഗുരുഭക്തരെയും ക്ഷണിക്കുന്നതായി അദ്വൈതാശ്രമം ഭക്തജന സമിതി ഭാരവാഹികളായ സ്വാമി ശിവസ്വരൂപാനന്ദ, പവിത്രന്‍ സംഗമിത്ര, എംവി മനോഹരന്‍ എന്നിവര്‍ അറിയിച്ചു.

രാവിലെ ആറിന് ശാന്തി വഹനം, തുടര്‍ന്ന് മഹാഗണപതി ഹോമം, കലശ പൂജ, കലശാഭിഷേകം, ശിവസ്വരൂപാന്ദ നയിക്കുന്ന സത്സംഗം, വിശേഷാല്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, മഹാ അന്നദാനം എന്നിവ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here