Advertisement

ജമ്മുവിലെ തവി നദിയില്‍ കുടുങ്ങിയവര്‍ക്കായുള്ള വ്യോമ സേനയുടെ അതി സാഹസിക രക്ഷാപ്രവര്‍ത്തനം

August 19, 2019
Google News 4 minutes Read

ജമ്മു കാശ്മീരിലെ തവി നദിയിലെ വെള്ളപ്പൊക്കത്തില്‍ ബാരേജ് നദിയില്‍ കുടുങ്ങിയ രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമ സേന അതി സാഹസിക രക്ഷാപ്രവര്‍ത്തനം നടത്തി. അപകടകരമാം വിധം ഒഴുകുന്ന തവി നദിയിലൂടെ നീന്തിയുള്ള രക്ഷാപ്രവര്‍ത്തനം സാധിക്കാത്തതിനാലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്.  ജമ്മുവില്‍ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടിവന്നത്.

നദിയിലെ വെള്ളം അപ്രത്യക്ഷമായി ഉയര്‍ന്നതോടെ നിര്‍മ്മാണം പാതിവഴിയിലായ പാലത്തിന്മേല്‍ മത്സ്യത്തൊഴിലാളികള്‍ നില ഉറപ്പിക്കുകയായിരുന്നു. ജമ്മു പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അവിടെ എത്തുകയും 29മിനുട്ടുകള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയുമായിരുന്നു.

വീഡിയോയില്‍, വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സൈനികന്‍ ബാരേജ് മതിലില്‍ ഇറങ്ങിയതിനുശേഷം നദിയില്‍ കുടുങ്ങിയെ രണ്ടു പേരെ അതി സാഹസികമായി ക്ഷിക്കുന്നതും കാണാം.

ടീം വര്‍ക്ക്, കൃത്യത എന്നിവയുടെ അതിശയകരമായ പ്രകടനമായിരുന്നു എയര്‍ഫോഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മാത്രമല്ല, ഹെലികോപ്റ്ററിലെ വിഞ്ചില്‍ നിന്‌നും ഒരാള്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ പൈലറ്റ് താഴേയുള്ളവരുടെ സ്ഥാനം സ്ഥിരീകരിക്കുക എന്നത് വളെര ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ തവി നദിയില്‍ വ്യോമ സേനയുടെ രക്ഷാപ്രവര്‍ത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നും ഇത് ഒരു ടീംവര്‍ക്കിന്റെ ഫലമാണെന്നും രക്ഷാപ്രവര്‍ത്തനത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ അനുപം ബാനര്‍ജി ഒരു ജേശീയ മാധ്യമത്തില്‍ പ്രതികരിച്ചു. ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായുണ്ടായ മണ്ണിടിച്ചിലില്‍ 24 പേര്‍മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here