Advertisement

ഉത്തരാഖണ്ഡിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോയ ഹെലികോപ്റ്റർ തകർന്നു; 3 പേരെ കാണാതായി

August 21, 2019
Google News 5 minutes Read

കനത്ത മഴയത്തെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പോയ ഹെലികോപ്റ്റർ തകർന്നു വീണ് 3 പേരെ കാണാതായി. പ്രളയദുരിതാശ്വാസ സാമഗ്രികളുമായി പോകുകയായിരുന്ന ഹെലികോപ്റ്ററാണ് ഉത്തരകാശി ജില്ലയിൽ വെച്ച് തകർന്ന് വീണത്.ഹെലികോപ്റ്റർ വൈദ്യുതി ലൈനിൽ കുടുങ്ങിയതിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

രണ്ട് പൈലറ്റുമാരടക്കം മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഡെറാഡൂണിൽ നിന്നും പ്രളയദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here