പുന്നപ്രയിൽ കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ആലപ്പുഴ പുന്നപ്രയിൽ ബാറിലുണ്ടായ അടിപിടിയെ തുടർന്ന് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ സ്വദേശി മനുവിന്റെ മൃതദേഹം ഗലീലിയ കടൽപ്പുറത്താണ് കുഴിച്ചിട്ടത്. മൃതദേഹം കടലിൽ തളളിയെന്ന, പ്രതികളിൽ ചിലരുടെ മൊഴി അന്വേഷണം തുടക്കത്തിൽ വഴി തെറ്റിച്ചിരുന്നു.

കാണാതായി അഞ്ചാം നാളാണ് കൊലപാതകം സ്ഥിരീകരിച്ചതും മൃതദേഹം കണ്ടെത്തിയതും. 5 അടിയിലധികം താഴ്ചയിൽ കുഴിച്ചിട്ട മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിലാണ്. ശരീരത്തിലും തലയിലും ക്ഷതമേറ്റ പാടുകളുണ്ട്. ഇന്ന് പിടിയിലായവരിൽ സെബാസ്റ്റ്യൻ ആണ് കൊലപാതകം സംബന്ധിച്ച കൃത്യമായ വിവരം പങ്കുവച്ചതും കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തതും.

Read Also : ഭാര്യയെ കൊന്ന് തലയുമായി റോഡിലൂടെ ഭർത്താവിന്റെ നടത്തം

ആദ്യം പിടിയിലായ പത്രോസ്, സൈമൺ എന്നിവർ അന്വേഷണം വഴി തെറ്റിക്കുന്ന മൊഴിയാണ് നൽകിയത്. മൃതദേഹം കല്ലിൽ കെട്ടി കടലിൽ ഉപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസത്തെ അന്വേഷണം ആ വഴിക്കായിരുന്നു. മുൻ സംഘർഷത്തെ തുടർന്ന് വിരോധമുളള പ്രതികളെ തിങ്കളാഴ്ച രാത്രി മനു പുന്നപ്രയിലെ ബാറിൽ കണ്ടുമുട്ടുകയായിരുന്നു. ഇത് പിന്നീട് തർക്കത്തിനും അടിപടിക്കും കാരണമായി. അടിയേറ്റ് അവശനായ മനുവിനെ സ്‌കൂട്ടറിൽ നടുക്കിരുത്തി കടൽ തീരത്തേയ്ക്ക് കൊണ്ടുപോയി. പിന്നീട് കൂടുതൽ പേരെ വിളിച്ചുവരുത്തി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ഓമനക്കുട്ടൻ്, ജോൺ പോൾ എന്നിവർക്കൂടി പിടിയിലായിട്ടുണ്ടെങ്കിലും കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുളളതയാണ് പൊലീസ് നൽകുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top