ഭൂമിയില്‍ നിന്ന് കൊണ്ട് ഭൂമി തിരിയുന്നത് കാണാം

ബഹിരാകാശവും ഭൂമിയുമെല്ലാം നമ്മില്‍ എന്നും കൗതുകം ജനിപ്പിക്കുന്നവയാണ്. കൗതുകങ്ങള്‍ ഒളിപ്പിക്കുന്നതില്‍ നമ്മുടെ ഭൂമിയും ഒട്ടും മോശക്കാരനല്ല. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

ഭൂമിയുടെ ദൈനംദിന പ്രതിഭാസങ്ങളിള്‍ ഒന്നാണ് ഭൂമി സ്വയം കറങ്ങുന്നു എന്ന്.  ഭൂമിയില്‍ നിന്ന് നഗ്ന നേത്രങ്ങള്‍കൊണ്ട് ഈ കാഴ്ച കാണാനോ അനുഭവിക്കോനോ കഴിയില്ല. എന്നാല്‍, ഭൂമിയുടെ കറങ്ങുന്ന കാഴ്ച ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ്.

ബഹിരാകാശ ഫോട്ടോഗ്രഫിക്കായി ഉപയോഗിക്കുന്ന ഇക്വട്ടോറിയല്‍ ട്രാക്കിങ് മൗണ്ട് ഉപയോഗിച്ച് മൂന്ന് മണിക്കൂറെടുത്താണ് ഈ വീഡിയോ പകര്‍ത്തിയത്.  2017 ല്‍ ആര്യെഹ് നൈറെന്‍ബെര്‍ഗ് എന്ന യൂട്യൂബറാണ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്.

ഈ ഇടയ്ക്ക് എഴുത്തുകാരനായ ആഡം സാവേജ് വീഡിയോ ട്വിറ്ററില്‍ വീണ്ടും പങ്കുവെച്ചതോടെയാണ് കറങ്ങുന്ന ഭൂമിയുടെ വീഡിയോ സജീവമായിത്തുടങ്ങിയത്. അതേ സമയം, ഈ വീഡിയോ വ്യാജമാണെന്ന തരത്തിലും ആക്ഷേപം ഉയരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top