Advertisement

നെയ്മർ ലോൺ അടിസ്ഥാനത്തിൽ ബാഴ്സയിലേക്ക്; നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

August 27, 2019
Google News 0 minutes Read

പിഎസ്ജിയുടെ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ ജൂനിയർ ലോൺ അടിസ്ഥാനത്തിൽ ബാഴ്സലോണയിലേക്ക്. കൈമാറ്റത്തിൻ്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 170 മില്ല്യൺ യൂറോ വില നൽകിയാണ് ബാഴ്സ നെയ്മറെ തിരികെ എത്തിക്കുന്നത്. അടുത്ത സീസണിൽ നെയ്മർ ബാഴ്സയിൽ സ്ഥിരമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഫ്രഞ്ച് യുവതാരം ഉസ്മാൻ ഡെംബലെയും ഈ ഡീലിൻ്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ താരത്തെ ഒഴിവാക്കി പണം മാത്രം നൽകിയാണ് നെയ്മറെ തിരികെയെത്തിക്കുന്നത്. ഫിലിപ് കുട്ടീഞ്ഞോ, ഇവാൻ റാകിറ്റിച് എന്നിവർക്കൊപ്പം 80 മില്ല്യൺ യൂറോ കൂടി നൽകാമെന്നറിയിച്ച ബാഴ്സയുടെ ഓഫർ നേരത്തെ ഫ്രഞ്ച് ക്ലബ് നിരസിച്ചിരുന്നു. തുടർന്നാണ് നെയ്മറെ പിഎസ്ജി ലോണിലയക്കാൻ തീരുമാനിച്ചത്.

നെയ്മർക്കായി സ്പാനിഷ് റയൽ മാഡ്രിഡും ഇറ്റാലിയൻ ക്ലബ് യുവൻ്റസും രംഗത്തുണ്ടെങ്കിലും അദ്ദേഹം ബാഴ്സയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here