Advertisement

നവി മുംബൈയിലെ ഒഎൻജിസി സംഭരണശാലയിൽ തീപിടുത്തം; നാല് മരണം; എട്ട് പേർക്ക് പരുക്ക്

September 3, 2019
Google News 1 minute Read

നവി മുംബൈയിലുള്ള ഒഎൻജിസി സംഭരണശാലയിൽ വൻ തീപിടുത്തം. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാല് പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു.

മുംബൈയിൽ നിന്ന് 45 കി.മി ദൂരത്തുള്ള ഒഎൻജിസിയുടെ ഉറാനിലെ ഗ്യാസ് പ്ലാന്റിൽ രാവിലെ ഏഴു മണിയോടെയാണ് തീപിടുത്തമുണ്ടായത്. പ്ലാന്റിലെ വാട്ടർ ഡ്രെയ്‌നേജിലാണ് തീ പടർന്നത്.

രക്ഷാപ്രവർത്തനത്തിനെത്തിയ മൂന്ന് സിഐഎസ്എഫ് ജവാൻമാരും ഒരു തൊഴിലാളിയും മരിച്ചു. തീ നിയന്ത്രണ വിധേയമായെന്നും സംഭരണശാലയിലെ ഗ്യാസ് സുരക്ഷിതമായി ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.

Read Also : കാട്ടു തീയില്‍ കത്തി അമരുന്ന ആമസോണിന്റെ വ്യാജ ചിത്രങ്ങള്‍

പൈപ്പ് ലൈനിൽ ഉണ്ടായ പൊട്ടിത്തെറിയായിരിക്കാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് ഒരു കിലോമീറ്റർ ദൂരത്തുള്ള പ്രദേശം പൊലീസ് സീൽ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here