Advertisement

സിസ്റ്റർ അഭയ കേസിന്റെ വിചാരണവേളയിൽ വീണ്ടും സാക്ഷിയുടെ കൂറുമാറ്റം

September 4, 2019
1 minute Read

സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ വീണ്ടും സാക്ഷിയുടെ കൂറുമാറ്റം.  ഇരുപത്തിയൊന്നാം സാക്ഷി നിഷ റാണിയാണ് കുറു മാറിയത്. കോൺവെന്റിലെ അന്തേവാസിയായിരുന്ന നിഷ, സംഭവത്തിന് ശേഷം സിസ്റ്റർ സ്റ്റെഫിയുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടെന്നായിരുന്നു നിഷ ആദ്യം മൊഴി നൽകിയിരുന്നത്.

എന്നാൽ, കോടതിയിൽ നിഷ റാണി മൊഴി മാറ്റി. അതേ സമയം അഭയയെ കൊലപ്പെടുത്തിയത് രാജു ഏലിയാസാണെന്ന് പറയാൻ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം നിർബന്ധിച്ചുവെന്ന് കേസിലെ മറ്റൊരു സാക്ഷിയായ ഷമീറും മൊഴി നൽകി.

Read more: അഭയ കേസിലെ സാക്ഷി സിസ്റ്റർ അനുപമ കൂറുമാറി

ഇക്കാര്യം ആവശ്യപ്പെട്ട് തന്റെ സഹോദരൻ നിയാസിനെ അതിക്രൂരമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും ഷമീർ കോടതിയിൽ പറഞ്ഞു. നിലവിൽ, തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top