Advertisement

പ്രതിഷേധം; തിരുവോണ ദിവസം അടൂർ ഗോപാലകൃഷ്ണൻ ഉപവസിക്കും

September 9, 2019
Google News 0 minutes Read

പിഎസ്‌സി പരീക്ഷകളിൽ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ഓഫീസിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന നിരാഹാര സമരം പതിനൊന്ന് ദിവസം പിന്നിട്ടു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സമരപന്തലിലും ജില്ലാ കേന്ദ്രങ്ങളിലും പ്രമുഖരുൾപ്പെടെയുള്ളവർ ഉപവാസ സമരം നടത്തും.

അടൂർ ഗോപാലകൃഷ്ണൻ, എം ആർ തമ്പാൻ, വി മധുസൂദനൻ നായർ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പിഎസ്‌സിക്ക് മുന്നിൽ സമരം നടത്തും. സുഗതകുമാരി, എം കെ സാനു, ഷാജി എൻ കരുൺ, സി രാധാകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, വി ആർ പ്രബോധചന്ദ്രൻ നായർ, ബി രാജീവൻ തുടങ്ങിയവർ വീട്ടിലും ഉപവസിക്കുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.

നിരാഹാരസമരത്തിലായിരുന്ന മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ പി പ്രിയേഷിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വിദ്യാർത്ഥി മലയാളവേദി സംസ്ഥാന സെക്രട്ടറി സുഭാഷ് കുമാർ നിരാഹാര സമരം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here