Advertisement

ദേശീയ പൗരത്വ രജിസ്റ്റർ; അസമിലെ ബിജെപി നേതൃത്വം ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

September 9, 2019
Google News 1 minute Read
amit shah

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അസമിലെ ബിജെപി നേതൃത്വം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അന്തിമപട്ടിക പുനഃപരിശോധിക്കണമെന്നാണ് ബിജെപി ഘടകത്തിന്റെ ആവശ്യം. അതേസമയം, ഗുവാഹത്തിയിലെ നോർത്ത് ഈസ്റ്റേൺ കൗൺസിൽ യോഗം ഇന്ന് അവസാനിക്കും.

നിലവിലെ ദേശീയ പൗരത്വ രജിസ്റ്റർ അന്തിമപട്ടിക അസമിൽ തിരിച്ചടിയാകുമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ. പട്ടികയിൽ നിന്ന് പുറത്തുപോയവരിൽ വലിയ ശതമാനം ബംഗാളി ഹിന്ദുക്കളുണ്ട്. പട്ടികയിൽ നിന്ന് പുറത്തുപോകുമെന്ന് പാർട്ടി പ്രതീക്ഷിച്ചവർ പട്ടികയിൽ ഇടംപിടിക്കുകയൂം ചെയ്തു. നിയമവിരുദ്ധ കുടിയേറ്റക്കാരെ പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ബിജെപി അസം ഘടകത്തിന്റെ പരാതി. അമിത് ഷായുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയാകും.

Read Also : ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം 19,06,067; എന്താണ് അസം പൗരത്വ രജിസ്റ്റർ ? പുറത്താക്കപ്പെട്ടവരുടെ ഭാവി എന്താകും ? [24 Explainer]

നിയമനിർമാണം വേണമെന്ന് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. പട്ടികയിൽ നിന്ന് പുറത്തുപോയ ബംഗാളി ഹിന്ദുക്കളെ ഉൾപ്പെടുത്താൻ ആവശ്യമെങ്കിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.

അതേസമയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വികസനരൂപരേഖ ഇന്ന് നോർത്ത് ഈസ്റ്റേൺ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. അമിത് ഷായുടെ അധ്യക്ഷതയിൽ നടക്കുന്ന ഉന്നതതലയോഗത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here