Advertisement

ജോസഫിനെ അനുനയിപ്പിക്കാൻ കോൺഗ്രസിന്റെ ഇടപെടൽ; തിങ്കളാഴ്ച കോട്ടയത്ത് ചർച്ച

September 9, 2019
Google News 1 minute Read

പാലായിൽ ഇടഞ്ഞു നിൽക്കുന്ന ജോസഫ് പക്ഷത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഇടപെടുന്നു. ജോസഫ് വിഭാഗം നേതാക്കളുമായി കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച ചർച്ച നടത്തും. കോട്ടയത്ത് വച്ചാണ് ചർച്ച. ഉച്ചയ്ക്ക് 2 ന് കോട്ടയം ഡിസിസി ഓഫീസിൽ നടക്കുന്ന ചർച്ചയിൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ ,കെ.സി ജോസഫ് എന്നിവരും ജോസഫ് പക്ഷത്തെ ജോയ് എബഹാമും മോൻസ് ജോസഫും പങ്കെടുക്കും. പാലായിലെ യുഡിഎഫ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂക്കി വിളിച്ചതും കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിലെ വിവാദലേഖനവുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കേണ്ടതില്ലെന്നാണ് ജോസഫിന്റെ തീരുമാനം.

Read Also; കൂവലിലൊന്നും പ്രകോപിതനാകില്ല; സ്ഥാനാർത്ഥി ജയിക്കാൻ ആഗ്രഹമുള്ളവർ പിന്തിരിയണമെന്ന് ജോസഫ്

ഒന്നിച്ച് നിന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമല്ല പാലായിലുള്ളതെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജോസഫ് നിലപാട് കടുപ്പിച്ചിരിക്കുന്നത് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസും യുഡിഎഫും. ഈ സാഹചര്യത്തിലാണ് ജോസഫിനെ അനുനയിപ്പിക്കുന്നതിനായി ചർച്ച നടത്തുന്നത്. അതേ സമയം പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് നേതൃത്വം വഴി കാണണമെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം. പാലായിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ജോസഫ് വിട്ടു നിൽക്കില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here