ഇതല്ല ഐഎസ്ആർഒ ചെയർമാൻ കെ ശിവന്റെ ട്വിറ്റർ അക്കൗണ്ട് [24 Fact Check]

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ഒരു ഹോളിവുഡ് ചിത്രം നിർമിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ രൂപംനൽകിയ ചന്ദ്രയാൻ 2 ദൗത്യത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. എന്നാൽ വിക്രം ലാൻഡറിൽ നിന്നും സിഗ്നലുകൾ ലഭിക്കാതിരുന്നതോടെ ദൗത്യം അനിശ്ചിതത്വത്തിലായി. ശാസ്ത്രലോകം മുഴുവൻ ഐഎസ്ആർഒ മേധാവി കെ ശിവനെ സാന്ത്വനിപ്പിച്ച് കൂടെ നിന്നപ്പോൾ മറ്റു ചിലർ ഇതിന്റെ മറവിൽ അദ്ദേഹത്തിന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് തുടങ്ങി ഫോളോവേഴ്‌സിനെ കൂട്ടാനുള്ള ശ്രമത്തിലായിരുന്നു.

2018 ജനുവരി 15നാണ് കെ ശിവൻ ഐഎസ്ആർഒ ചെയർമാനായി ചുമതലയേൽക്കുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തോടെയാണ് അദ്ദേഹം ലോകശ്രദ്ധ നേടിയത്. ഇതോടെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ആരംഭിക്കാൻ തുടങ്ങി. നിരവധി വ്യാജ ട്വിറ്റർ അക്കൗണ്ടുകളാണ് അദ്ദേഹത്തിന്റെ പേരിൽ ഇതിനോടകം ഉണ്ടാക്കിയിരിക്കുന്നത്.

Read Also : ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി സെപ്തംബർ 30 ? [24 Fact Check]

കൈലാസവടിവൂ ശിവൻ എന്നാണ് അതിൽ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ടിന് നൽകിയിരിക്കുന്ന പേര്. അക്കൗണ്ട് തിടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ലഭിച്ചിരിക്കുന്നത് മുപ്പതിനായിരത്തിലധികം ഫോളോവേഴ്‌സിനെയാണ്. കൃത്യമായി പറഞ്ഞാൽ 30.7k ! ഇതിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം ഐഎസ്ആർഒ യുടെ ഭാവി പദ്ധതികളെ കുറിച്ചും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കെ ശിവനെ ആശ്വസിപ്പിക്കുന്ന ചിത്രവും ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ പേരിലുള്ള മറ്റൊരു വ്യാജ ട്വിറ്റർ അക്കൗണ്ടിൽ ലഭിച്ചിരിക്കുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 19,000 ആയിരുന്നു.

എന്നാൽ കെ ശിവന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇല്ല എന്നുള്ളതാണ് വാസ്തവം. ഐഎസ്ആർഒ വക്താവ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top