Advertisement

ഓണമാഘോഷിക്കാൻ ഇങ്ങ് നെടുമ്പാശേരിയിൽ നിന്ന് അങ്ങ് ഗൾഫിലേക്ക് 1250 ടൺ പച്ചക്കറികൾ

September 10, 2019
Google News 0 minutes Read

ഓണത്തിന്റെ ഹൈലേറ്റുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ ഓണസദ്യ. മലയാളികളെ പോലെ ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്ന ഒരു കൂട്ടർ അങ്ങ് ഗൾഫിലുമുണ്ട്.
ഗൾഫ് മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഇക്കുറി 1250 ടൺ പച്ചക്കറികളാണ് നാട്ടിൽ നിന്നും കയറ്റി അയയ്ക്കുന്നത്.  അവസാന ഘട്ട 200 ടൺ പച്ചക്കറിയുമായി ഇന്ന് വിമാനം പറക്കും

വെണ്ടയ്ക്ക, പയർ, പാവയ്ക്ക, വഴുതനങ്ങ, നേന്ത്രക്കായ, ഞാലി പൂവൻ, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, തുടങ്ങി ഇഞ്ചിയും കറിവേപ്പിലയും വരെ ഇക്കൂട്ടത്തിലുണ്ട്. മസ്‌ക്കറ്റ്, കുവൈറ്റ്, ഷാർജ, തുടങ്ങി എല്ലാ ഗൾഫ് നാടുകളിലേക്കും പച്ചക്കറികൾ എത്തുന്നുണ്ടെങ്കിലും അബുദാബി, ദുബായ്, എന്നിവിടങ്ങളിലാണ് ഡിമാന്റ് ഏറെ.

അതേ സമയം, മുൻ വർഷങ്ങളിലെ പോലെ പ്രത്യേക കാർഗോവിമാനങ്ങളൊന്നും തന്നെ നെടുമ്പോശേരിയിൽ നിന്നും ഇത്തവണ യാത്രയാകുന്നില്ല. യാത്രാ വിമാനങ്ങളിലെ കാർഗോ വഴിയാണ് ഇക്കുറി കയറ്റുമതി ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here