കണ്ണൂരിലെ കരാറുകാരന്റെ മരണം; കോൺഗ്രസ് നേതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കണ്ണൂര്‍ ചെറുപുഴയില്‍ കരാറുകാരനായ മുതുപാറ കുന്നേല്‍ ജോസഫ് മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ചെറുപുഴ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചെറുപുഴ ഡെവലപ്പേഴ്‌സ് ഭാരവാഹികളായ എട്ട് പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ കെ കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ. സുരേഷ്‌കുമാര്‍, റോഷി ജോസ്, ടോമി പ്ലാച്ചേരി, ടി.വി. അബ്ദുള്‍സലീം, പി. എസ്. സോമന്‍, സി.ഡി സ്‌കറിയ, ജെ സെബാസ്റ്റ്യന്‍ എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജോസഫിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും പൊലീസ്
പരിശോധിക്കും. സംഭവത്തില്‍ കെപിസിസി അന്വേഷണ സമിതിയുടെ തെളിവെടുപ്പും തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top