ആലുവയിൽ സ്റ്റീൽ പൈപ്പ് നിർമാണ കമ്പനിയിൽ തീപിടുത്തം

ആലുവ എടത്തലയിൽ സ്റ്റീൽ പൈപ്പ് നിർമാണ കമ്പനിയിൽ തീ പിടുത്തമുണ്ടായി. എടത്തല എരുമത്തലയിൽ പ്രവർത്തിക്കുന്ന ചിറയിലാൻ സ്റ്റീൽ കമ്പനിയിലാണ് ഉച്ചയോടെ തീ പിടുത്തമുണ്ടായത്. കമ്പനിയിൽ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന ബോയിലറിനാണ് തീ പിടിച്ചത്. തീ പിടുത്തത്തിൽ ആളപായമില്ല.

Read Also; ‘മരട് ഫ്‌ളാറ്റ് പൊളിക്കാൻ വൻ പ്രതിഷേധം നേരിടേണ്ടി വരും’; നഗരസഭ സെക്രട്ടറി കളക്ടർക്ക് റിപ്പോർട്ട് നൽകി

ആലുവ ഫയര്‍‌സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൈപ്പുകൾ മുറിക്കുന്നതിനായി കത്തിക്കുന്ന കൽക്കരിയിൽ നിന്നാണ് തീ പടർന്നത് . സാധാരണ കൂടുതൽ അകലത്തിൽ ഇട്ടാണ് കരി കത്തിക്കാറ്. എന്നാൽ ഇന്ന് ഈ അകലം സൂക്ഷിക്കാതിരുന്നതാണ് തീ പിടുത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top