പാലാ ഉപതെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കേന്ദ്രസേനയെത്തി

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലായിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മൂന്ന് കമ്പനി അർധ  സൈനികർക്കൊപ്പം കൂടുതൽ പൊലീസിനെയും മണ്ഡലത്തിൽ വിന്യസിക്കും. അതീവ പ്രശ്‌നസാധ്യതയുള്ള ബൂത്തുകൾ മണ്ഡലത്തിൽ ഇല്ലെങ്കിലും മുൻകരുതലെന്ന നിലയിലാണ് കേന്ദ്രസേനയെയടക്കം സജ്ജമാക്കിയിരിക്കുന്നത്. എൺപതു പേർ വീതമുള്ള സിഐഎസ്എഫിന്റെ മൂന്ന് കമ്പനി  മണ്ഡലത്തിൽ എത്തിയിട്ടുണ്ട്.

ഇവരെ ബൂത്തിനുള്ളിൽ വിന്യസിക്കേണ്ടതില്ല എന്നാണ് നിലവിലെ തീരുമാനം. ആകെ 176 ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. സിഐഎസ്എഫിന് പുറമേ  453 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയിൽ നിയോഗിക്കുക. 5 ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top