ഡിആർഡിഒയുടെ ആളില്ലാ നിരീക്ഷണ വിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നു വീണു

കർണാടകയിൽ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ആളില്ലാ നിരീക്ഷണ വിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നുവീണു. കർണാടകയിലെ ചിത്രദുർഗ ജില്ലയിലായിരുന്നു സംഭവം. ജോഡിചിക്കനഹള്ളിക്ക് സമീപം കൃഷിയിടത്തിലാണ് ഡിആർഡിഒയുടെ തപസ്-04 നിരീക്ഷണ വിമാനം തകർന്നു വീണത്.

ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ വിമാനം തകർന്ന് താഴേക്ക് വീഴുകയായിരുന്നു. വിമാനം തകർന്നുവീഴുന്നത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ രക്ഷാ പ്രവർത്തനത്തിനായി പ്രദേശത്തേക്ക് ഓടിയെത്തി. തുടർന്നാണ് ഇത് ആളില്ലാവിമാനമാണെന്ന് കണ്ടെത്തിയത്.  ചിത്രദുർഗയിലെ പരീക്ഷണ കേന്ദ്രത്തിൽ നിന്ന് പറന്നുയർന്ന് 17 കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷമാണ് വിമാനം തകർന്നുവീണത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top