കൊച്ചി മെട്രോ നിരക്കിൽ നാളെ മുതൽ 20 ശതമാനം ഇളവ്

കൊച്ചി മെട്രോ യാത്രക്കാർക്ക് വ്യാഴാഴ്ച മുതൽ ടിക്കറ്റിൽ 20 ശതമാനം നിരക്കിളവ് ലഭിക്കും. തൈക്കൂടം വരെ സർവീസ് ആരംഭിച്ചതിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ടിക്കറ്റ് നിരക്കിലെ 50 ശതമാനം ഇളവ് ബുധനാഴ്ച അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവ് കുറച്ച് ഓഫർ തീയതി നീട്ടിയിരിക്കുന്നത്. ഈ മാസം 30 വരെയാണ് ടിക്കറ്റ് നിരക്കിൽ 20% ഇളവുണ്ടാകുക.

Read Also; കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; ശരാശരി റെക്കോർഡ് തൊണ്ണൂറ്റി അയ്യായിരം

കൊച്ചി വൺ കാർഡിൽ 25% ഇളവ് ലഭിക്കും. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഓഫർ ലഭിക്കുന്നതാണ്. ഒരു മാസത്തെ ട്രിപ് പാസിന് 30 ശതമാനവും രണ്ട് മാസത്തെ ട്രിപ് പാസിന് 40 ശതമാനവുമാണ് നിരക്കിളവ്. ഈ മാസം 25 വരെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ പാർക്കിങ് സൗകര്യവും ഉണ്ടാകും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. തൈക്കൂടം വരെ സർവ്വീസ് ആരംഭിച്ചതും ഉത്സവകാല ഓഫറുകളുമാണ് യാത്രക്കാരെ ഏറെ ആകർഷിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More