Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

September 18, 2019
Google News 1 minute Read

‘മോദി സർക്കാർ എൽഐസിയിൽ നിന്ന് 10.69 ലക്ഷം കോടി കൊള്ളയടിച്ചു’; ഗുരുതര ആരോപണവുമായി കോൺഗ്രസ്

ഒന്നാം മോദി സർക്കാർ എൽഐസിയിൽ നിന്ന് ലക്ഷക്കണക്കിന് കോടി രൂപ കൊള്ളയടിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്. പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയ എൽഐസിക്ക് കോടിക്കണക്കിന് രൂപ നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കിൽ നിക്ഷേപിച്ച ഇരുപത്തി രണ്ടായിരം കോടി രൂപ എൽഐസിക്ക് നഷ്ടമായെന്നും തുടർന്നും നിക്ഷേപം നടത്താനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

കൈത്താങ്ങായി ഫ്‌ളവേഴ്‌സ്; വേണിയും കുടുംബവും തിരികെ വീട്ടിൽ പ്രവേശിച്ചു

നെടുമങ്ങാട് ജപ്തി നടപടി നേരിട്ട കുടുംബം തിരികെ വീട്ടിൽ പ്രവേശിച്ചു. വീടിന്റെ ആധാരവും താക്കോലും ബാങ്ക് തിരികെ നൽകിയതിന് പിന്നാലെയാണ് കുടുംബം വീട്ടിൽ പ്രവേശിച്ചത്. മൂന്നംഗ കുടുംബം ജപ്തി നടപടിയെ തുടർന്ന് പെരുവഴിയിലായത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് അനുകൂലമായി നടപടിയുണ്ടായത്.

മോട്ടോർ വാഹന പരിശോധന വീണ്ടും കർശനമാക്കുന്നു; നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ഈടാക്കില്ല

നാളെ മുതൽ മോട്ടോർ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ നിർദേശം. ഗതാഗത നിയമലംഘനം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിക്കുന്നവരിൽ നിന്ന് ഉടൻ പിഴ ഈടാക്കില്ല. പകരം കേസുകൾ കോടതിക്ക് കൈമാറും. പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ മുഖ്യമന്ത്രി ശനിയാഴ്ച ഉന്നതതലയോഗം വിളിച്ചു.

മുത്തൂറ്റ്: മന്ത്രിയുമായുള്ള ചർച്ച പരാജയം; സിഐടിയു സമരം തുടരും

മുത്തൂറ്റ് ഫിനാൻസിലെ സിഐടിയു സമരം തീർക്കാർ ചെയർമാനുമായി തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നടത്തിയ ചർച്ച പരാജയം. ആദ്യം മുതൽ സർക്കാർ ഇടപെട്ടെങ്കിലും മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് സിഐടിയുവിന്റെ തീരുമാനം.

‘ഒരു രാജ്യം ഒരു ഭാഷ’: തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് അമിത് ഷാ

ഒരു രാജ്യം, ഒരു ഭാഷ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. മാതൃഭാഷയോടൊപ്പം ഹിന്ദി പഠിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

പാലാരിവട്ടം മേൽപാലത്തിന്റെ തകർച്ചയുടെ ഉത്തരവാദി ആരെന്ന് ഹൈക്കോടതി

പാലാരിവട്ടം മേൽപാലത്തിന്റെ തകർച്ചയുടെ ഉത്തരവാദി ആരെന്ന് ഹൈക്കോടതി. അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന ടിഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസിനോട് കോടതി നിർദേശിച്ചു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here