Advertisement

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

September 24, 2019
0 minutes Read

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
ഒഡീഷയിലെ ജാജ്പുർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്ര കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ഐടി ആക്ടുകൾ ചുമത്തിയാണ് ജിതേന്ദ്രയ്‌ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജിതേന്ദ്രയും യുവതിയുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ സ്വകാര്യ നിമിഷങ്ങൾ ഫോണിൽ പകർത്തുകയും പ്രേമബന്ധം തകർന്നതോടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു.

എന്നാൽ മുൻപ് പലതവണ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. യുവതി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് സ്‌നേഹ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. മാത്രമല്ല, ഇയാൾ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷമാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top