അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമൃത സ്‌കൂൾ ഓഫ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ്‌ന് രൂപം നൽകി

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമൃത സ്‌കൂൾ ഓഫ് സസ്റ്റൈനബിൾ ഡെവലപ്‌മെന്റ്‌ന് രൂപം നൽകി. അർഹതയുള്ളവരെ കണ്ടെത്തി ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. കൂടാതെ അമൃത വർഷം 66നോട് അനുബന്ധിച് 100 പേർക്ക് 25ലക്ഷം രൂപയുടെ ഇ ഫോർ ലൈഫ് സ്‌കോളർഷിപ് നൽകും.

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ സിആർപിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായവും കൈമാറും. കൂടാതെ അതുല്യ പ്രതിഭകൾക്കായി നൽകാറുള്ള അമൃത കീർത്തി പുരസ്‌കാരവും ചടങ്ങിൽ സമ്മാനിക്കുമെന്നും സ്വാമി അമൃത സ്വരൂപാനന്ദ പുരി കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top