ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക് മോഷണം പോയ സംഭവം; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു

കൊച്ചിൻ ഷിപ്പ്യാർഡിൽ പണി നടക്കുന്ന വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിൽനിന്ന് ഹാർഡ് ഡിസ്‌ക്കുകൾ മോഷണംപോയ കേസ് എൻ.ഐ.എ അന്വേഷിക്കും. എൻ.ഐ.എ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ചിലേയും ലോക്കൽ പൊലീസിലേയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുക.

ഹാർഡ് ഡിസ്‌ക്കുകൾക്ക് പുറമെ മൈക്രോ പ്രോസസറുകൾ, റാമുകൾ, കേബിളുകൾ ഉൾപ്പെടെയാണ് കപ്പലിൽ നിന്ന് മോഷണം പോയത്. നേരത്തെ മോഷണക്കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാലാണ് സംഭവം എൻ.ഐ.എ. ഏറ്റെടുക്കുന്നത്. സംഭവത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.

കഴിഞ്ഞ ദിവസം എൻ.ഐ.എ ഉദ്യോഗസ്ഥർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുമായി ചർച്ച നടത്തിയിരുന്നു. കേസിന്റെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top