ഔദ്യോഗിക പ്രചരണത്തിന് മുൻപ് ഇടത് സഹയാത്രികരുടേയും ഗുരുക്കൻമാരുടേയും അനുഗ്രഹം തേടി മനു റോയ്

ഔദ്യോഗിക പ്രചരണം ആരംഭിക്കുന്നതിന് മുൻപ് ഇടത് സഹയാത്രികരുടേയും ഗുരുക്കൻമാരുടേയും അനുഗ്രഹം തേടി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ്. അഭിഭാഷകരുടെ സഹായം അഭ്യർത്ഥിച്ച് മനു റോയി ഹൈക്കോടതി പരിസരത്തും എത്തി.

1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച എംകെസാനുവിന് മുന്നിലായിരുന്നു മനു റോയ് ആദ്യം എത്തിയത്. പുതിയ കാലത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒന്നും സാനുമാഷിന് അറിയിലെങ്കിലും വിജയിക്കാൻ വേണ്ട നിർദേശങ്ങൾ സ്ഥാനാർത്ഥിക്ക് നൽകി. ശേഷം ഹൈക്കോടതിയിൽ എത്തിയ മനു റോയി അഭിഭാഷകർക്ക് ഇടയിലും വോട്ടഭ്യർത്ഥിച്ചു.

മലയാള സാഹിത്യത്തിലെ നിറ സാന്നിധ്യമായ ലീലാവതി ടീച്ചറേയും മനു റോയ് സന്ദർശിച്ചു. ദീർഘകാലം ടീച്ചർ അധ്യാപിക ആയിരുന്ന മഹാരാജാസ് കോളേജിലെ മലയാളം ഡിപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു മനു റോയ് ലീലാവതി ടീച്ചറെ കണ്ടത്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളെയും നേരിൽ കണ്ട് മനുറോയ് വോട്ടഭ്യർത്ഥിച്ചു. തിങ്കളാഴ്ച്ചയാണ് മനു റോയി നാമനിർദേശപത്രിക സമപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top