സംസ്ഥാനത്ത് മെഡിക്കല്‍ കേളജുകളിലെ സ്റ്റെന്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനാകാതെ സര്‍ക്കാര്‍

സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷം. മെഡിക്കൽ കേളജുകളിലെ സ്റ്റെന്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനാകാതെ സർക്കാർ. വിതരണക്കാരും മെഡിക്കൽ കോളജ് അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, സംസ്ഥാനത്തെ  ജീവൻ രക്ഷാ ഉപകരണ വിതരണക്കാർ ഇന്ന് കോഴിക്കോട്ട് അടിയന്തര യോഗം ചേരും.

കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കേളജുകളിൽ സ്‌റ്റെന്റ് വിതരണം മുടങ്ങിട്ട്. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 47 കോടി രൂപ നൽകിയാൽ മാത്രമേ വിതരണം പുനരാരംഭിക്കൂ എന്ന നിലപാടിലാണ് വിതരണക്കാരുടെ സംഘടന. പ്രശ്‌ന പരിഹാരത്തിനായി വിതരണക്കാരുടെ സംഘടനകളുമായി മെഡിക്കൽ കേളജുകൾ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. അടിയന്തരമായി എത്ര രൂപ നൽകുമെന്നും, എത്ര ദിവസത്തിനകം നൽകുമെന്നും രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ വിതരണം പുനസ്ഥാപിക്കൂ എന്ന നിലപാടിലാണ് വിതരണക്കാർ.

എന്നാൽ, ഈ ഡിമാന്റ് അംഗീകരിക്കാൻ ആശുപത്രികൾ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് കോഴിക്കോട് വെച്ച് സംസ്ഥാനത്തെ മുഴുവൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ വിതരണക്കാർ യോഗം ചേരുന്നത്. സമരം മുഴുവൻ മെഡിക്കൽ കേളജുകളിലേക്കും വ്യാപിപ്പിക്കാനാണ് വിതരണക്കാരുടെ തീരുമാനം. ഇതിന് പുറമെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തധമനി ചികിത്സ നിലച്ചിട്ട് ഒരു മാസത്തിൽ അധികമായി. ഇതിനോടകം അഞ്ഞൂറിലധികം രോഗികൾ ചികിത്സകിട്ടാതെ മടങ്ങി. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ സാധാരണക്കാരായ രോഗികൾ ചികിത്സ കിട്ടാതെ വലയുന്ന സാഹചര്യമാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top