Advertisement

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ സ്ഥലം മാറ്റിയ നടപടി ജില്ലാഭരണകൂടം പിൻവലിച്ചു

September 28, 2019
0 minutes Read

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ സ്ഥലം മാറ്റിയ നടപടി ജില്ലാഭരണകൂടം പിൻവലിച്ചു. കയ്യേറ്റ മാഫിയയെ സഹായിക്കാനുള്ള തീരുമാനമാണിതെന്ന ആരോപണം ഉയർന്നതോടെയാണ് ഇടുക്കി ജില്ലാ കളക്ടർ പുതിയ ഉത്തരവിറക്കിയത്. ദേവികുളം സബ്കളക്ടർ രേണു രാജിനെ സ്ഥലം മാറ്റിയതിനു പിന്നാലെയായിരുന്നു ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിറങ്ങിയത്.

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ കണ്ടെത്താനുള്ള 12 അംഗ പ്രത്യേക സംഘത്തിലെ പത്ത് പേരെയാണ് ജില്ല കലക്ടർ സ്ഥലം മാറ്റിയിരുന്നത്. ദേവികുളം സബ് കളക്ടർക്ക് കീഴിലായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രവർത്തനം. സബ് കളക്ടറായിരുന്ന രേണു രാജിനെ സർക്കാർ സ്ഥലം മാറ്റിയതിനു പിന്നെലെയാണ് അന്വേഷണ സംഘത്തേയും മാറ്റിയത്.

സംഭവം വിവാദമായതോടെയാണ് കളക്ടർ നടപടി പിൻവലിക്കുകയായിരുന്നു. മാറ്റം നൽകിയ എല്ലാവരെയും പ്രത്യേക സംഘത്തിലേക്ക് വീണ്ടും നിയമിച്ചുകൊണ്ടാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പിൻവലിച്ച ഉത്തരവിൽ പുതുതായി നിയമിച്ച ഉദ്യോഗസ്ഥർക്ക് അധിക ചുമതലയായായി പോസ്റ്റിംഗ് നൽകിയതും, സംഘത്തിൽ നിലനിർത്തിയ രണ്ട് പേർക്ക് സ്‌പെഷ്യൽ ഡ്യൂട്ടി നൽകിയതുമാണ് വിവാദത്തിനിടയാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top