‘അസുരൻ’ നാളെ തീയറ്ററുകളിൽ; വൈറലായി പുതിയ സ്റ്റിൽ

മഞ്ജു വാര്യറും ധനുഷും ഒന്നിക്കുന്ന അസുരൻ നാളെ തീയറ്ററുകളിൽ എത്തുകയാണ്. വടചെന്നൈ എന്ന ചിത്രത്തിനു ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പുതിയ സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മഞ്ജു വാര്യറാണ് സ്റ്റിൽ പുറത്തു വിട്ടത്.

തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മഞ്ജു പുറത്തു വിട്ട ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കല്യാണ വേഷത്തിൽ നിൽക്കുന്ന ധനുഷും മഞ്ജു വാര്യറുമാണ് പുതിയ സ്റ്റില്ലിൽ ഉള്ളത്. മഞ്ജു പച്ചൈയമ്മാൾ എന്ന കഥാപാത്രമായും ധനുഷ്, ശിവസാമി, അറിവന്ദൻ എന്നീ ഇരട്ട വേഷങ്ങളിലുമാണ് എത്തുന്നത്. ശിവസാമിയുടെ മകനാണ് അറിവന്ദൻ.

ഇവര്‍ക്കൊപ്പം അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യന്‍ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരേന്‍, തലൈവാസന്‍ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More