Advertisement

ഭാവന ചരിത്രമായി പ്രചരിപ്പിക്കുന്നത് അപകടമെന്ന് പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പർ

October 3, 2019
Google News 1 minute Read

ചരിത്ര വസ്തുതയെന്ന നിലയിൽ രാജ്യത്തിനും സമൂഹത്തിനും അപമാനകരമായ സിദ്ധാന്തങ്ങൾ ചിലർ ഉയർത്തിക്കൊണ്ട് വരികയാണെന്ന് പ്രമുഖ ചരിത്രകാരി റൊമില ഥാപ്പർ.

ആധിപത്യ ശക്തികെളെ  പ്രീതിപ്പെടുത്താനാണ് ഭാവനാവിലാസങ്ങൾ ചരിത്രമെന്ന പേരിൽ അവതരിപ്പിക്കുന്നത് എന്നും പ്രൊ.വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് റൊമീല പറഞ്ഞു.

ഭാവനകൾ വിവരിക്കുന്നതാണ് ചരിത്രമെന്ന് രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത് മതനിരപേക്ഷതക്കും പ്രബുദ്ധതക്കും ഹാനീകരമാണ്. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ഇത് വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നും റൊമീല അഭിപ്രായപ്പെട്ടു.

Read Also: അമിത് ഷാ ‘ഹോം മോൺസ്റ്റർ’ എന്ന് നടൻ സിദ്ധാർത്ഥ്

സംവാദമെന്നത് അപകടകരമായ ഒരു സംഗതിയായി മാറിയിരിക്കുകയാണെന്ന് സിപിഐഐം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യയെ സമീപിച്ച രീതിയിൽ തന്നെയാണ് ഹിന്ദുത്വവാദികളും സമീപിക്കുന്നതെന്ന് സാഹിത്യകാരൻ സച്ചിതാനന്ദൻ അഭിപ്രായപ്പെട്ടു.

ഡൽഹി കേരളാ ഹൗസിൽ നടന്ന ചടങ്ങിൽ പ്രൊ.വി അരവിന്ദാക്ഷൻ ഫൗണ്ടേഷൻ ചെയർമാൻ കാവുമ്പായി ബാലകൃഷ്ണൻ, ജനസംസ്‌കൃതി പ്രസിഡന്റ് കെ.ശശികുമാർ, ടിഎ ഫസീല എന്നിവർ സംസാരിച്ചു.

നേരത്തെ ജെഎൻയു അധികൃതർ പ്രൊഫസറായി അംഗീകരിക്കണമെങ്കിൽ സിവി ഹാജരാക്കാൻ പ്രസിദ്ധ ചരിത്രകാരിയായ റൊമീല ഥാപ്പറിനോട് ചോദിച്ചത് വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here