Advertisement

ജമ്മു കശ്മീരിലെ ഭീകര സാന്നിധ്യം; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൈനിക മേധാവിയുമായി ചർച്ച നടത്തും

October 7, 2019
Google News 0 minutes Read

ജമ്മു കശ്മീരിലെ വനമേഖലകളിൽ സൈന്യം ശക്തമായ തെരച്ചിൽ ആരംഭിച്ചു. ഗന്ദർബാൽ വനമേഖലയിൽ ഭീകരൻ എത്തിയതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് സൈനിക നീക്കം. കശ്മീരിലെ സൈനിക നീക്കവും സുരക്ഷാ ക്രമീകരണങ്ങളും ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൈനിക മേധാവിയുമായി ചർച്ച ചെയ്യും.

ഗന്ദർബാൽ, ഗുരേസ് ജില്ലകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഗന്ദർബാൽ. മേഖലയിലെ ശുദ്ധജല തടാകം ഇവിടെയാണ്. ദക്ഷിണ കശ്മീരിലെയും പർവതാരോഹണത്തിനും ക്യാമ്പിംഗിനുമായി വിദേശികൾ ഉൾപ്പടെയുള്ള നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്ന പ്രദേശം കൂടിയാണിത്.

ഈ മേഖലയിലേക്ക് അടക്കം ഭീകരവാദികൾ ആക്രമണം ലക്ഷ്യമിട്ട് തമ്പടിച്ചതായി രഹസ്യാന്വേഷണ എജൻസികൾക്ക് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ സൈനിക വിഭാഗം നടത്തിയ തെരച്ചിലിലാണ് ഭീകരവാദി സാന്നിധ്യം വനത്തിൽ തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് കമാൻഡോകളെ വിന്യസിച്ച് ഇന്ത്യ സൈനിക നീക്കം നടത്തിയത്. ഗന്ദർബാൽ കാടുകളിലെ റോഡ് ഗതാഗതം സാധ്യമല്ലാത്ത പർവത പ്രദേശങ്ങളിലേക്ക് കമാന്‌ഡോകളെ എയർഡ്രോപ്പ് ചെയ്യുകയായിരുന്നു.

ദുർഘടമായ സാഹചര്യങ്ങളിലും ഭീകരവിരുദ്ധ നടപടികൾക്കായി പരിശീലനം സിദ്ധിച്ചിട്ടുള്ള കരസേനയുടെ പാരാ കമാൻഡോകളെയാണ് വിന്യസിച്ച് തുടങ്ങിയത്. ബന്ദിപോര ജില്ലയിലെ ഗുരേസ് പ്രദേശത്ത് കൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ ഭീകരനാണെന്നാണ് നിഗമനം. ഇവർ ദക്ഷിണ കശ്മീരിലെ ത്രാൽ ടൗണിലേക്ക് നീങ്ങാനും ശ്രമിക്കുന്നുണ്ട്.

ഇത് തടയുകയാണ് സേനയുടെ ലക്ഷ്യം. സെപ്റ്റംബർ 17ന് നിയന്ത്രണ രേഖ കടന്നെത്തിയ രണ്ട് തീവ്രവാദികളെ ഈ മേഖലയിൽ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡറായ ബർഹാസൻ വാനിയുടെ സ്വദേശമാണ് ത്രാൽ. ഇവിടെ നിന്ന് ശ്രീനഗറിലേക്കും വേഗം എത്താൻ കഴിയും. പുതിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ സാഹചര്യം ഇന്ന് ദേശീയ സുരക്ഷാ ഉപദേഷാട് ഡൽഹിയിൽ വിലയിരുത്തും. സേന മേധാവികളെ അടക്കമാണ് അജിത് ഡോവൽ കാണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here