Advertisement

തനിക്ക് ആകെയുണ്ടായിരുന്നത് ഒരു ടി-ഷർട്ടും ഒരു ജോഡി ഷൂസും; കഷ്ടതകളുടെ ബാല്യം ഓർമിച്ച് ജസ്പ്രീത് ബുംറ: വീഡിയോ

October 10, 2019
Google News 5 minutes Read

ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. ഏകദിന റാങ്കിങിൽ ഒന്നാമതും ടെസ്റ്റ് റാങ്കിങിൽ മൂന്നാമതുമാണ് ബുംറ. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ഇന്ത്യയുടെ വജ്രായുധം. ഈ വിശേഷണങ്ങളൊക്കെ ലഭിക്കുന്നതിനു മുൻപ് ബുംറയ്ക്കൊരു ഭൂതകാലമുണ്ടയിരുന്നു. കഷ്ടതകൾ നിറഞ്ഞ ബാല്യത്തിൻ്റെ കഥയാണ് ബുംറയും അമ്മ ദൽജിതും കൂടി പങ്കു വെച്ചത്.

തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇരുവരും ഭൂതകാലം ഓർത്തെടുക്കുന്നത്. ലണ്ടനിൽ നടന്ന സ്പോർട്സ് ബിസിനസ് സമ്മിറ്റിൽ മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനിയാണ് വീഡിയോ അവതരിപ്പിച്ചത്. “പ്രതിഭകൾ എവിടെ നിന്ന് വേണമെങ്കിലും വന്ന് വിജയത്തിൻ്റെ ഉന്നതിയിലെത്താം. മുംബൈ ഇന്ത്യൻസ് കണ്ടെടുത്ത ഒരു പയ്യൻ്റെ യാത്ര നിങ്ങളുമായി പങ്കു വെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.”- വീഡിയോയുടെ ആമുഖമായി നിത പറയുന്നു.

“ജസ്പ്രീതിന് അഞ്ച് വയസ്സുള്ളപ്പോൾ, എനിക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു. ആദ്യമായി അവൻ ഐപിഎൽ കളിക്കുന്നത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. ശാരീരികമായും സാമ്പത്തികമായുമുള്ള എൻ്റെ കഷ്ടപ്പാട് അവൻ കണ്ടിട്ടുള്ളതാണ്. “- ദൽജിത് വീഡിയോയിലൂടെ പറയുന്നു.

“അതിനു (അച്ഛൻ മരിച്ചതിനു) ശേഷം ഞങ്ങൾക്ക് ഒന്നും പുതുതായി വാങ്ങാൻ കഴിഞ്ഞില്ല. എനിക്ക് ഒരു ജോഡി ഷൂസും ഒരു ടിഷർട്ടും മാത്രമാണ് ഉണ്ടായിരുന്നത്. എന്നും അത് കഴുകി വീണ്ടും അത് ഉപയോഗിക്കുമായിരുന്നു. ഇത്തരം അനുഭവങ്ങൾ എന്നെ കരുത്തനാക്കിയിട്ടുണ്ട്”- ബുംറ പറയുന്നു.

നിലവിൽ, ലണ്ടനിലാണ് ബുംറ. പരിക്കിനെത്തുടർന്നുള്ള ചികിത്സ നടത്തുന്ന ബുംറയ്ക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here