Advertisement

ഗ്യാനും ഛേത്രിയും ഗോളടിച്ചു; ഇന്ത്യ-നോർത്തീസ്റ്റ് മത്സരം സമനില; സന്ദേശ് ജിങ്കനു പരിക്ക്

October 10, 2019
Google News 1 minute Read

ലോകകപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിച്ച സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് സമനില. ഓരോ ഗോളുകൾ വീതമടിച്ചാണ് മത്സരം സമനിലയായത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.

ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളോടെ ഇന്ത്യ 34ആം മിനിട്ടിൽ ലീഡെടുത്തു. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിട്ട് ബാക്കി നിൽക്കെ നോർത്ത് ഈസ്റ്റ് ജേഴ്സിയിൽ അസമോവ ഗ്യാൻ്റെ ആദ്യ ഗോൾ. ഇതോടെ 1-1 എന്ന സ്കോറിന് ആദ്യ പകുതി പിരിഞ്ഞു.

രണ്ടാം പകുതിയിൽ പൂർണ്ണമായ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. ഇതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിനിടെ പ്രതിരോധ താരവും കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കനു പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്. അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജിങ്കനു പുറത്തിരിക്കേണ്ടി വന്നാൽ ഇന്ത്യക്ക് അത് ക്ഷീണമാവും. ഈ മാസം 15 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here