Advertisement

അച്ഛനെ തല്ലിയ മകനെ അറസ്റ്റ് ചെയ്ത് ട്രോളുമായി കേരളാ പൊലീസ്

October 10, 2019
Google News 0 minutes Read

പിതാവിനെ ക്രൂരമായി ആക്രമിക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ലോക വയോജന ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പക്ഷെ വൈറൽ ആയ യുവാവ് പക്ഷെ തനിക്കെതിരെ കേസ് വരുമെന്ന് വിചാരിച്ച് കാണില്ല. കേരളാ പൊലീസ് അയാളെ കണ്ടുപിടിക്കുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.കേരളാ പൊലീസ് തന്നെയാണ് ഈ കാര്യം ഫെയ്‌സ് ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതിൽ രതീഷിനെതിരെ (29) കുറത്തികാട് പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ പിടികൂടാനായിരുന്നില്ല.

കുറത്തികാട് സബ് ഇൻസ്പെക്ടർ എ സി വിപിന്റെ നേതൃത്വത്തിൽ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.  കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

മാതാപിതാക്കൾക്ക് നേരെ കൈ ഓങ്ങുന്ന മക്കൾക്ക് നല്ലൊരു താക്കീതാണിത്. കേരളാ പൊലീസിന്റെ എല്ലാ പോസ്റ്റും പോലെതന്നെ ഈ പോസ്റ്റിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here