Advertisement

മരട് ഫ്‌ളാറ്റ് വിഷയം; നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി

October 10, 2019
Google News 0 minutes Read

കൊച്ചിയിൽ ചേർന്ന ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റി മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. നഗരസഭയിൽ ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വിൽപ്പന കരാർ ഹാജരാക്കുന്നവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്ന് സമിതി അറിയിച്ചു. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സാങ്കേതിക ഉപദേശം നൽകുന്നതിനായി വിദഗ്ധ എൻജിനീയർ എസ്.ബി സർവ്വാ തേ കൊച്ചിയിലെത്തി..

മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ട്ട പരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയ പരിധി നീട്ടുകയാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ കമ്മിറ്റിയുടെ ആദ്യ തീരുമാനം. വിൽപ്പന കരാർ ഉള്ളവർക്കും നഷ്ട്ട പരിഹാരം നൽകാൻ കമ്മിറ്റി തീരുമാനിച്ചു. നഗരസഭയിൽ ഉടമസ്ഥാവകാശ രേഖയില്ലാത്തവർക്ക് പണം നഷ്ട്ടമാവാതിരിക്കാനാണ് കമ്മിറ്റി ഇത്തരത്തിൽ തീരുമാനമെടുത്തത്. ഈ മാസം 14 ന് സമിതി വീണ്ടും യോഗം ചേരുമ്പോൾ പ്രമാണം വിലയും സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ മരട് മുൻസിപ്പൽ സെക്രട്ടിക്ക് കമ്മിറ്റി നിർദേശം നൽകി.ഇതിനിടെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നൽകാൻ ഇൻഡോറിൽ നിന്നുള്ള വിദഗ്ധൻ ശരത് ബി സർവ്വാതേ കൊച്ചിയിലെത്തി

മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ചോദ്യം ചെയ്തു. അഷറഫ് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലത്താണ് മരടിൽ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here