റിയല്‍മി എക്സ്2 പ്രോ ഡിസംബറില്‍ ഇന്ത്യയിലെത്തും
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മിയുടെ റിയല്‍മി എക്സ്2 പ്രോ ഡിസംബറോടെ ഇന്ത്യയില്‍ എത്തും. റിയല്‍മി സിഇഒ മാധവ് ഷേത്താണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. റിയല്‍മി എക്സ് സീരിയസുകളുടെ ഭാഗമായാണ് എക്സ്2 പ്രോയും ഇന്ത്യയിലെത്തുന്നത്.കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡല്‍ എന്ന പേരിലെത്തുന്ന ഫോണില്‍ സ്നാപ്ഡ്രാഗണ്‍ 855+ പ്രോസസറാകും ഉണ്ടാവുക.
Read More: ഫോണ്‍വിളികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനൊരുങ്ങി ഗൂഗിള്‍
ചൈനയില്‍ ഈ മാസം 15 ഓടെ ഫോണ്‍ വിപണിയില്‍ എത്തും. ക്വാഡ് ക്യാമറയായിരിക്കും ഫോണിനുണ്ടാവുകയെന്നാണ് വിവരങ്ങള്‍. കൂടുതല്‍ ദൃശ്യമികവോടെ ചിത്രങ്ങളെടുക്കുന്നതിന് ഇതിലൂടെ സാധിക്കും 64 മെഗാപിക്സല്‍ (എംപി) പ്രധാന ക്യാമറയും 13 എംപിയുടെ ടെലിഫോട്ടോ ലെന്‍സും എട്ട് എംപി അള്‍ട്രാ – വൈഡ് ലെന്‍സും രണ്ട് എംപിയുടെ ഡെപ്ത്ത് സെന്‍സറും ഫോണിലുണ്ടാകും. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഫോണിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
34,990 മുതലാകും ഫോണിന്റെ വിലയെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞമാസമാണ് കമ്പനി റിയല്‍മി എക്സ്ടി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 15,999 രൂപ മുതലായിരുന്നു ഫോണിന്റെ വില. 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സൂപ്പര്‍ എല്‍ഇഡി സ്ക്രീനാണ് ഫോണിനു നല്‍കിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here