Advertisement

തൊണ്ണൂറുകളിലെ ഹിറ്റ് നാരീ.. നാരീ… ഗാനത്തിന്റെ റീമിക്‌സ് വൈറലാവുന്നു

October 10, 2019
Google News 2 minutes Read

തൊണ്ണൂറുകളിൽ യുവാക്കളെ ഹരം കൊളളിച്ച അറബിക് ഗാനം ‘നാരീ… നാരീ’ യുടെ റീമിക്‌സ് വൈറലാകുന്നു. മിഖിൽ മുസലെ സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇൻ ചൈന’ എന്ന ഹിന്ദി ചിത്രത്തിനായി പുനരാവിഷ്‌കരിച്ച ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഒരു കോടിയിലധികം ആളുകളാണ് കണ്ടത്.

സംഗീതസംവിധായകരായ സച്ചിൻ-ജിഗാർ ആണ് ഗാനം റീമിക്‌സ്‌ ചെയ്തത്. വായു ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.ചടുല നൃത്തച്ചുവടുകളുമായി രാജ് കുമാർ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. വിശാൽ ദദ്‌ലാനി, ജോനിത ഗാന്ധി, സച്ചിൻ-ജിഗാർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് സിനിമ നിർമിക്കുന്നത്. ഒക്ടോബർ 25-ന് ചിത്രം തിയറ്ററുകളിൽ എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here