Advertisement

ശ്രീകോവിൽ പിച്ചള പൊതിഞ്ഞ കരാറുകാരന് ഖുറാൻ വരികൾ രേഖപ്പെടുത്തിയ ഫലകം സമ്മാനിച്ച് ക്ഷേത്ര ഭാരവാഹികൾ

October 10, 2019
Google News 0 minutes Read

ശ്രീകോവിൽ പിച്ചള പൊതിഞ്ഞ കരാറുകാരന് ക്ഷേത്രം ഭാരവാഹികൾ നൽകിയത് ഖുറാൻ വരികൾ രേഖപ്പെടുത്തിയ ഫലകം. ഫോര്‍ട്ട് കൊച്ചിയിലെ എസ്.എന്‍.ഡി.പി ശ്രീ കാര്‍ത്തികേയ ക്ഷേത്ര ഭാരവാഹികളാണ് ക്ഷേത്ര നടയിൽ വെച്ച് കരാറുകാരന് ഖുറാൻ വരികൾ രേഖപ്പെടുത്തിയ ഫലകം സമ്മാനിച്ചത്.

ക്ഷേത്രത്തിലെ ശ്രീകോവിലും ഉപക്ഷേത്രങ്ങളും പിച്ചള പൊതിയുന്ന ജോലി കരാറെടുത്തത് എന്‍.എം.എസ് ഹാന്‍ഡിക്രാഫ്റ്റസ് ആയിരുന്നു. ഷമീര്‍ മാന്നാര്‍, ഹസ്സന്‍ മാന്നാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മാന്നാറിലുള്ള ഈ കമ്പനി. ഈ കമ്പനിയുടെ കീഴിൽ എസ്. ഗണേശന്‍ ആചാരി, പ്രശാന്ത് ആചാരി, രഘു ആചാരി, രാഹുല്‍ ആചാരി, മോഹനന്‍ ആചാരി എന്നിവരാണ് ജോലി ചെയ്തത്. കഴിഞ്ഞ ദിവസം ജോലി തീർത്തതിനെത്തുടർന്നാണ് ക്ഷേത്രം ഭാരവാഹികൾ കരാറുകാരന് ഫലകം സമ്മാനിച്ചത്.

ജോലി ചെയ്തവരെയും ക്ഷേത്രം പുനരുദ്ധാരണത്തിന് ധനസഹായം നൽകിയവരെയും ആദരിക്കുന്ന ചടങ്ങിൽ വെച്ചായിരുന്നു സമർപ്പണം. കമ്പനിക്കായുള്ള ഉപഹാരം വാങ്ങാനെത്തിയ ഷമീറിനാണ് ഖുറാൻ വാചകങ്ങൾ രേഖപ്പെടുത്തിയ ഫലകം സമ്മാനിച്ചത്. ക്ഷേത്രകമ്മറ്റി അദ്ധ്യക്ഷന്‍ കെ.ടി സജീവ് ക്ഷേത്ര നടയിൽ വെച്ചു തന്നെയാണ് ഫലകം സമ്മാനിച്ചത്.

ജോലികള്‍ ചെയ്തവരെയും നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയവരെയും ചടങ്ങില്‍ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. കരാറെടുത്ത കമ്പനിക്കുള്ള ഉപഹാരം വാങ്ങാനെത്തിയപ്പോഴാണ് ഷമീറിന് ‘ആയത്തുല്‍ ഖുര്‍സി’ എഴുതിയ ഫലകം നല്‍കിയത്. ക്ഷേത്ര നടയില്‍ വച്ചായിരുന്നു ഉപഹാര സമർപ്പണം.

ഇത്തരത്തിലൊരു സമ്മാനം പ്രതീക്ഷിച്ചില്ലെന്നും നമ്മുടെ നാട്ടിലെ നിലവിലുള്ള സാഹചര്യം പരിഗണിക്കുമ്പോൾ ഇത് വ്യത്യസ്തമായ അനുഭവമായെന്നും ഷമീർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here