Advertisement

‘അപകട സമയത്ത് വാഹനം ഓടിച്ചത് ഞാനല്ല’ : ശ്രീറാം വെങ്കിട്ടരാമന്റെ വാദം തള്ളി വഫ; വീഡിയോ

October 10, 2019
Google News 1 minute Read

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമിന്റെ വാദങ്ങൾ തള്ളി വഫ ഫിറോസ്. അപകട സമയക്ക് താനല്ല വാഹനം ഓടിച്ചതെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് വഫ പുറത്തുവിട്ടിരിക്കുന്നത്.

അപകട സമയത്ത് ശ്രീറാം തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ശ്രീറാമാണ് വാഹന ഓടിച്ചത് എന്നതിന് സാക്ഷികൾ ഉണ്ട്. താൻ മുമ്പ് പറഞ്ഞ കാര്യങ്ങളിലും നൽകിയ മൊഴിയിലും ഉറച്ചു നിൽക്കുന്നുവെന്നും വഫ വീഡിയോയിൽ പറയുന്നു. എന്ത് കൊണ്ടാണ് ശ്രീറാം ഇങ്ങനെ നിലപാട് സ്വീകരിച്ചത് എന്ന് അറിയില്ലെന്നും വഫ വീഡിയോയിൽ പറയുന്നു.

Read Also : ‘അപകടം നടക്കുമ്പോൾ മദ്യപിച്ചിരുന്നില്ല; വാഹനം ഓടിച്ചിരുന്നത് വഫ’ : ആവർത്തിച്ച് ശ്രീറാം വെങ്കിട്ടരാമൻ

വഫയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് ഇന്നലെ നൽകിയ വിശദീകരണം. മദ്യപാനശീലമില്ലാത്തയാളാണ് താനെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നുമാണ് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരണക്കുറിപ്പിൽ അവകാശപ്പെടുന്നത്. മനപൂർവമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടത്തിൽപ്പെട്ട കെ.എം.ബഷീറിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. മദ്യപിച്ചിരുന്നതായ ദൃക്സാക്ഷി മൊഴികൾ തള്ളിക്കളയുന്ന ശ്രീറാം രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. തന്റെ വാദങ്ങൾ കേട്ട്, സർവീസിൽ തിരിച്ചെടുക്കണമെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിശദീകരക്കുറിപ്പിലെ ആവശ്യം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here