Advertisement

ഭരതന്നൂരില്‍ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം പുറത്തെടുക്കുന്നു; കൂടത്തായി മോഡല്‍ അന്വേഷണം

October 14, 2019
Google News 0 minutes Read

തിരുവനന്തപുരം ഭരതന്നൂരില്‍ പത്തുവര്‍ഷം മുമ്പുനടന്ന കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താന്‍ മൃതദേഹം പുറത്തെടുത്തുള്ള പരിശോധനാ നടപടികൾ തുടങ്ങി. പതിനാലു വയസുകാരനായ ആദര്‍ശിന്റെ മൃതദേഹമാണ് റീ പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനകള്‍ക്കുമായി പുറത്തെടുക്കുന്നത്. മുങ്ങിമരണമെന്ന് പൊലീസ് വിധിയെഴുതിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയതോടെയാണ് വിശദപരിശോധന നടത്താന്‍ തീരുമാനിച്ചത്.

2009 ഏപ്രില്‍ അഞ്ചിനാണ് തിരുവനന്തപുരം ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയമോഹനന്റെ പതിനാലു വയസുള്ള മകന്‍ ആദര്‍ശിന്റെ മൃതദേഹം വീടിനു സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. സംഭവ ദിവസം വൈകുന്നേരം വീട്ടില്‍ നിന്ന് പാല്‍ വാങ്ങുവാന്‍ പോയ ആദര്‍ശ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനടുത്തുള്ള കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മുങ്ങി മരണമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ ആദ്യ വിലയിരുത്തല്‍.  നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.

ആദര്‍ശ് മരിച്ചത് മര്‍ദനമേറ്റാണെന്നും മരിച്ച ശേഷമാണ് മൃതദേഹം കുളത്തില്‍ ഇട്ടതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പ്രതിയെക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചനകളുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിനു വേണ്ടിയാണ് കൂടത്തായി മോഡലില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചത്.

താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ വിട്ടുകളഞ്ഞ ചില നിര്‍ണായക തെളിവുകള്‍ വീണ്ടെടുക്കുകയാണ് ലക്ഷ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here