യൂബർ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് വീഴ്ത്തി കാർ തട്ടിയെടുക്കാൻ ശ്രമം; അക്രമികൾക്കായി തിരച്ചിൽ

തൃശൂരിൽ യൂബർ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുക്കാൻ ശ്രമം. തൃശൂർ ദിവാൻജി മൂലയിൽ നിന്ന് പുതുക്കാടേക്ക് യൂബർ ടാക്‌സി വിളിച്ച് വഴി മധ്യേ ഡ്രൈവറെ തലക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഡ്രൈവർ രാഗേഷ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് സംഘം യൂബർ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോൾ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു. ഇറങ്ങാൻ പറഞ്ഞപ്പോൾ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം ഇടിക്കട്ടകൊണ്ട് രാഗേഷിന്റെ തലക്കടിക്കുകയായിരുന്നു. വണ്ടി മുന്നോട്ടെടുക്കാൻ … Continue reading യൂബർ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് വീഴ്ത്തി കാർ തട്ടിയെടുക്കാൻ ശ്രമം; അക്രമികൾക്കായി തിരച്ചിൽ