Advertisement

കൂടത്തായി വ്യാജ ഒസ്യത്ത് കേസിൽ റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു

October 16, 2019
Google News 0 minutes Read

കൂടത്തായി വ്യാജ ഒസ്യത്ത് കേസിൽ റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. മുൻ വില്ലേജ് ഓഫീസർമാരുൾപ്പെടെ നാല് പേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് മൊഴി രേഖപ്പെടുത്തിയ ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. കൂടത്തായി വില്ലേജിലെ മുൻ ഓഫീസർമാരായ മധുസൂദനൻ, കിഷോർ ഖാൻ , മുൻ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ സുലൈമാൻ നിലവിലെ വില്ലേജ് ഓഫീസർ ഷാജു എന്നിവരെയാണ് കോഴിക്കോട് കളക്ടറേറ്റിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്.

റവന്യൂ അന്വേഷണ ഉദ്യോഗസ്ഥൻ ഡെപ്യൂട്ടി കളക്ടർ സി ബിജുവാണ് മൊഴിയെടുക്കാൻ വിളിപ്പിച്ചത്. റവന്യു നടപടികളിലെ ക്രമക്കേട് കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്ന കാര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ചോദ്യം ചെയ്തത്തിന്റെ തുടർച്ചയാണിത്. റവന്യൂ അന്വേഷണം പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം കളക്ടർക്ക് റിപ്പോർട്ട് നൽകാനാണ് ഡെപ്യൂട്ടി കളക്ടർ തീരുമാനിച്ചിരിക്കുന്നത്.

കൂടത്തായി വില്ലേജ് ഓഫിീസിൽ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയ കാലത്തെ ഭൂമി പോക്കുവരവുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ താമരശേരി തഹസിൽദാർക്ക്  ഡെപ്യൂട്ടി കളക്ടർ നിർദേശവും നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here