Advertisement

സംസ്ഥാനത്തെ അൺഎയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി പ്രാബല്യത്തിൽ

October 17, 2019
Google News 0 minutes Read

സംസ്ഥാനത്തെ അൺഎയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി പ്രാബല്യത്തിൽ.  പ്രസവാവധി ആനുകൂല്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി.

അൺഎയ്ഡഡ് മേഖലയിലുള്ള അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരം പ്രസവാനുകൂല്യത്തിന്റ നിയമ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം ഒാഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാകുന്നത്.

രാജ്യത്തെ അൺഎയ്ഡഡ് സ്‌കൂൾ അധ്യാപകരെ ഈ നിയമപരിധിയിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള അവധി അനുവദിക്കും. ചികിത്സ ആവശ്യങ്ങൾക്കായി തൊഴിലുടമ ആയിരം രൂപയും അനുവദിക്കണം.

അൺഎയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അധ്യാപക ജീവനക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് നിയമസഭാസമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here