മകന് പാട്ട് പാടി കൊടുത്ത് എമി ജാക്‌സൺ

അമ്മയായതിന്റെ സന്തോഷത്തിലാണ് നടി എമി ജാക്‌സൺ. ഗർഭിണിയായിരിക്കെ ധാരാളം ചിത്രങ്ങൾ പങ്കുവെയ്ക്കുന്ന താരം, കുഞ്ഞ് ജനിച്ച സന്തോഷവും ആരാധകരരുമായി പങ്ക് വെയ്ക്കാറുണ്ട്.

ഇപ്പോഴിതാ മകൻ ജനിച്ച് ഒരുമാസം പിന്നിടുമ്പോൾ കുഞ്ഞിനെ കൈയ്യിലെടുത്ത് ഹാപ്പി ബർത്ത ഡേ പാട്ട് പാടുകയാണ് എമി.

‘ഹാപ്പി ബർത്ത ഡേ…നിനക്ക് ഇന്ന് ഒരുമാസം പ്രായം ആയിരിക്കുന്നു. നീ വരുന്നതിനു മുമ്പുള്ള ജീവിതം എനിക്ക് ഓർക്കാനേ കഴിയുന്നില്ല… വിവരിക്കാൻ കഴിയാത്ത വിധം പൂർണയാണ് ഞാൻ…നിനക്കൊപ്പം ചിലവിടാൻ കഴിയുന്ന ഓരോ നിമിഷവും ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു… നിന്നോടുള്ള എന്റെ സ്‌നേഹം അനന്തമാണ്…’ എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

 

ലണ്ടനിൽ താമസമാക്കിയ എമിക്കും ജോർജ് പനിയോട്ടിനും കഴിഞ്ഞ മാസമാണ് കുഞ്ഞു പിറന്നത്. ഈ വിവരം എമി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top