Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (19/10/2019)

October 19, 2019
Google News 0 minutes Read

മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എംജി സർവകലാശാല വൈസ് ചാൻസലറുടെ റിപ്പോർട്ട്

വിവാദമായ മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എംജി സർവകലാശാല റിപ്പോർട്ട്. മോഡറേഷൻ നൽകിയത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമെന്നും, തീരുമാനമെടുത്ത് അദാലത്തിലല്ലെന്നും വിശദീകരണം.

മണ്ഡലങ്ങളെ ആവേശത്തിലാക്കി കൊട്ടിക്കലാശം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണം. അണികളെയും പ്രവർത്തകരെയും ആവേശത്തിലാക്കിയായിരുന്നു മണ്ഡലങ്ങളിലെ കൊട്ടിക്കലാശം.

ബിപിസിഎൽ സ്വകാര്യവത്കരണം ഉപേക്ഷിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

താൻ യുഡിഎഫിൽ നിന്ന് വന്നയാൾ, അതിന്റെ ചില ദൂഷ്യങ്ങൾ ഉണ്ടെന്ന് കെടി ജലീൽ; മാർക്ക് ദാന വിവാദം പരിശോധിക്കുമെന്ന് സിപിഎമ്മും ഗവർണറും

മാർക്ക് ദാന വിവാദം പരിശോധിക്കുമെന്ന് സിപിഎമ്മും ഗവർണറും. രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തോട് വിയോജിപ്പെന്നും ഇത് യുഡിഎഫ് രീതിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

തൊഴിയൂർ സുനിൽ വധക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

തൊഴിയൂരിലെ ആർഎസ്എസ് ഭാരവാഹി സുനിൽ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ചെറുതുരുത്തി പള്ളം സ്വദേശി പുത്തർപീടികയിൽ വീട്ടിൽ സുലൈമാനാണ് പിടിയിലായത്.

ഹരിയാന നിയമസഭയിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു

ഹരിയാന നിയമസഭയിലേക്കുള്ള പരസ്യപ്രചാരണം അവസാനിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം.

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കം

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളിയായ രാധാമണി, ഇവരുടെ മക്കളായ സുരേഷ് കുമാർ, സന്തോഷ് കുമാർ എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here