Advertisement

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട; 542ഗ്രാം തൂക്കം വരുന്ന 24കാരറ്റ് സ്വർണം പിടിച്ചെടുത്തു

October 20, 2019
0 minutes Read

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ വേട്ട.  542ഗ്രാം തൂക്കം വരുന്ന 24കാരറ്റ് സ്വർണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നും എത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നുമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ 542 ഗ്രാം തൂക്കം വരുന്ന 24കാരറ്റ് സ്വർണം
പിടിച്ചെടുത്തത്. കാസർഗോഡ് തെക്കിൽ പളളിക്കര സ്വദേശിയായ നിസാർ ബാരിക്കര എന്ന യാത്രക്കാരൻ ചെക്കിൻ ലഗേജായി കൊണ്ടുവന്ന പ്രവർത്തനക്ഷമതയുള്ള 10 ജീപാസ് ബ്രാൻഡ് ട്രിമറിനുള്ളിലും ചോക് ലേറ്റ് ടിന്നുള്ളിൽ പാളികളായും സിൽവർ കോട്ടിംഗ് നടത്തിയ റിംഗുകളിലുമായിസ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

ഇന്ത്യൻ മാർക്കറ്റിൽ 21.5 ലക്ഷം വിലവരുന്ന തങ്കമാണ് എയർ കസ്റ്റംസ് പിടികൂടിയത്. ഇന്നലെ രാത്രി ദുബായിൽ നിന്നെത്തിയ 4 യാത്രക്കാരിൽ നിന്നും 8ലക്ഷം വിലവരുന്ന വിദേശ നിർമിത സിഗരറ്റ് ഉത്പന്നങ്ങളും എയർ കസ്റ്റംസ് പിടികൂടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top